പനാജി: മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ബാറില്‍ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. സൗത്ത് ഗോവയിലെ കോള്വയിലുള്ള ബാറിലാണ് സംഭവം. മുബാറഖ് ഘാന് എന്ന യുവാവാണ് അറസ്റ്റിലായത്.
ബാറിന്റെ മാനേജര്‍ ഫെലിക്സ് ഫര്‍ണാണ്ടസ് നല്കിയ പരാതിയെത്തുടര്‍ന്നാണ് യുവാവിന്റെ അറസ്റ്റ് എന്ന് പൊലീസ് പറഞ്ഞു. ബാറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് പരാതി. ബാര്‍ ജീവനക്കാരനോട് മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്കാതിരുന്നതിനെത്തുടര്ന്നായിരുന്നു യുവാവിന്റെ ഈ പ്രവര്‍ത്തി എന്നും പരാതിയില്‍ പറയുന്നു.
യുവാവിനെ അറസ്റ്റ് ചെയ്തെന്നും ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ