ബിജെപിയെ വെല്ലുവിളിച്ച് വിഎച്ച്പി; ത്രിപുരയില്‍ ഗോവധം നിരോധിക്കണം,അല്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും

.വിഎച്ച്പി പ്രവര്‍ത്തകരും ബജ് രംഗ്ദള്‍ പ്രവര്‍ത്തകരും അടങ്ങിയ ഒരു സംഘം പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ ദക്ഷിണ ജോയ്‌നഗറില്‍ പ്രതിഷേധിച്ചു
ബിജെപിയെ വെല്ലുവിളിച്ച് വിഎച്ച്പി; ത്രിപുരയില്‍ ഗോവധം നിരോധിക്കണം,അല്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും

അഗര്‍ത്തല: ഒരു മാസം മുന്‍പ് മാത്രം ത്രിപുരയില്‍ അധികാരത്തിലേറിയ ബിജെപിയെ വെല്ലുവിളിച്ച് വിഎച്ച്പി. ത്രിപുരയില്‍ ഗോവധം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് അറിയിച്ചു.വിഎച്ച്പി പ്രവര്‍ത്തകരും ബജ് രംഗ്ദള്‍ പ്രവര്‍ത്തകരും അടങ്ങിയ ഒരു സംഘം പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ ദക്ഷിണ ജോയ്‌നഗറില്‍ പ്രതിഷേധിച്ചു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണിത്.

ഇടതുപക്ഷ ഭരണകാലത്ത് സംസ്ഥാനത്ത് അതിക്രമിച്ചു കയറിയ ബംഗ്ലാദേശികളില്‍ ഒരു വിഭാഗമാണ് സംസ്ഥാനത്ത് ഗോവധം നടത്തുന്നത്. ഇത്തരം ചെയ്തികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. അല്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി അമല്‍ ചക്രബര്‍ത്തി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com