കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അയല്‍വാസികളുടെ പരാതിയില്‍ യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തു

വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഉറക്കെയുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്
കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അയല്‍വാസികളുടെ പരാതിയില്‍ യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തു

ഗുഡ്ഗാവ്; കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിനേയും യുവതിയേയും നാട്ടുകാരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഉറക്കെയുള്ള ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കാറിന്റെ ഡോറില്‍ മുട്ടിയതിന് ഇരുവരും തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. 

കാറിലുണ്ടായിരുന്ന യുവാവ് പരാതിക്കാരിയുടെ ഷോളില്‍ പിടിക്കുകയും അത് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നത് ഇവരുടെ സമീപവാസിയായ യുവതിയായിരുന്നു. ഇവരും മോശമായ ഭാഷയില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റുള്ള അയല്‍വാസികളെ വിവരം അറിയിച്ച് യുവാവിനേയും യുവതിയേയും പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും എതിരേ വിവിധ കേസുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ 20 വയസുകാരനേയും 25 വയസുകാരിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കാറില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com