ട്രെയ്‌നില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്
ട്രെയ്‌നില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ട്രെയ്‌നില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചിത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് സ്റ്റേഷനില്‍ നിന്ന് തേനിയിലേക്ക് പോകുന്ന ലോക്കല്‍ ട്രെയ്‌നില്‍ വെച്ചാണ് സംഭവമുണ്ടായത്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കൂടെ യാത്ര ചെയ്തിരുന്നവരില്‍ ഒരാള്‍ സംഭവം റെക്കോഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായിരിക്കുകയാണ്. 

യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അക്രമിയും യുവതിയും തമ്മില്‍ പണത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ബൈകുലയില്‍ നിന്നുള്ള ടാക്‌സി ഡ്രൈവറായ റഫിഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന റഫീഖ്. അയാള്‍ പെട്ടെന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. മുടി പിടിച്ച് വലിച്ച് അവരെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. ഇയാളുടെ ആക്രമണങ്ങള്‍ യുവതി തടുക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ കൂടുതല്‍ അക്രമാസക്തനായ ഇയാള്‍ യുവതിയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചു കീറി. ഇത് കണ്ട് കൂടെയാത്ര ചെയ്തിരുന്നവരാണ് പൊലീസിനെ അറിയയിച്ചത്. 

ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ടെന്നും യുവതിയുടെ കൈയില്‍ നിന്ന് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com