സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂലിന്റെ ക്രൂരമര്‍ദ്ദനം- വീഡിയോ

പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂല്‍ ആക്രമണം.
സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂലിന്റെ ക്രൂരമര്‍ദ്ദനം- വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നേരെ പൊതുനിരത്തില്‍ ത്രിണമൂല്‍ ആക്രമണം. സി.പി.എം നേതാവായ ബിശ്വനാഥ് കരക്കിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്റെ ഭാര്യയും ആക്രമണത്തിന് ഇരയായി.

കഴിഞ്ഞദിവസങ്ങളിലും പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ എതിര്‍പാര്‍ട്ടിക്കാര്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു.നോമിനേഷന്‍ സ്വീകരിച്ചു തുടങ്ങുന്ന സമയം മുതല്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലെക്‌സിനു മുമ്പില്‍ നിലയുറപ്പിച്ച ഇവര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരെപ്പോലും വെറുതെ വിട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതും ഇവര്‍ തടഞ്ഞു.

ബംഗാളിലെ പ്രമുഖ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയും കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടിരുന്നു. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.ബംഗാളിലെ പുരുലിയ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ഈ 75 കാരനെ നിലത്തേക്ക് വലിച്ചിടുകയും വടികള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ ചികിത്സയിലാണ്.

ബംഗാളില്‍ അടുത്തമാസം ഒന്ന്, മൂന്ന്, അഞ്ച് തിയ്യതികളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com