ജസ്റ്റിസ് ലോയ കേസ്: ഹർജികൾക്ക് പിന്നിൽ രാഹുലിന്റെ അദൃശ്യ കരം, തിരിച്ചടിച്ച് ബിജെപി 

സ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീംകോടതി വിധിയെ ചൊല്ലി പ്രതിപക്ഷവും ബിജെപിയും പരസ്പരം കൊമ്പുകോർക്കുന്നു
ജസ്റ്റിസ് ലോയ കേസ്: ഹർജികൾക്ക് പിന്നിൽ രാഹുലിന്റെ അദൃശ്യ കരം, തിരിച്ചടിച്ച് ബിജെപി 

ന്യൂഡൽഹി: ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീംകോടതി വിധിയെ ചൊല്ലി പ്രതിപക്ഷവും ബിജെപിയും പരസ്പരം കൊമ്പുകോർക്കുന്നു. ഉ​ത്ത​രം​കി​ട്ടാ​ത്ത നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് വി​ധി​യെ​ന്ന് കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദു​ഖ​ക​ര​മാ​യ ദി​വ​സ​മാ​ണി​ന്ന്. ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ സ​ത്യ​സ​ന്ധ​വും സ്വ​ത​ന്ത്ര​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ർ​ത്തി​ച്ചു. ‘രാ​ജ്യം ഉ​ത്ത​രം തേ​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ’ എ​ന്നു കാ​ണി​ച്ചു വാ​ർ​ത്താ​ക്കു​റി​പ്പും കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി. ഇതിന് പിന്നാലെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ വിമർശിച്ചാണ് ബിജെപി തിരിച്ചടിച്ചത്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾക്ക് പിന്നിൽ കോൺ​ഗ്രസിന് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്തി ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച രാഹുൽ ​ഗാന്ധി ക്ഷമാപണം നടത്തണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഹർജികൾക്ക് പിന്നിൽ രാഹുൽ ​ഗാന്ധിയുടെ അദൃശ്യ കരമാണെന്ന് ആരോപിച്ച് ബിജെപി  ദേശീയ വക്താവ് സംബിത് പത്ര ഒരു പടി കൂടി കടന്നു. 

കോടതിയുടെ തീരുമാനം എന്തായാലും ജനത്തിന് ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിമർശനം. സത്യം അതിന്റെ സ്വതസിദ്ധമായ വഴികൾ തേടി അമിത് ഷായെ പിടികൂടുക തന്നെ ചെയ്യുമെന്നും രാഹുൽ ​ഗാന്ധി ട്വിറ്ററിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ പേരെടുത്ത് വിമർശിച്ച് ബിജെപി നേതാക്കൾ രം​ഗത്തുവന്നത്. 

സി​പി​എ​മ്മും വി​ധി​യെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തു​വ​ന്നു. കേ​സ് വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നാലു ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി. നാലു ജഡ്ജിമാര്‍ക്കൊപ്പമാണ്, സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് ലോയ നാഗ്പൂരില്‍ താമസിച്ചത്. ലോയയുടെ മരണത്തില്‍ ഇവര്‍ നല്‍കിയ മൊഴിയെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജികള്‍ തള്ളിയ കോടതി, ഗൂഡലക്ഷ്യങ്ങളുള്ള ഇത്തരം ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചു. ചില അഭിഭാഷകരെ പേരെടുത്ത് പറഞ്ഞ കോടതി, ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാമെങ്കിലും തല്‍ക്കാലം അതിന് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.

2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ലോയ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ലോയയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ലോയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com