സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ സെല്‍ഫ് ഗോളടിച്ച് അഹമ്മദ് പട്ടേല്‍;  ബിജെപി ഭരണത്തില്‍ വിലക്കയറ്റം കുറഞ്ഞെന്ന് ട്വിറ്റ്

സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ  കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും വിവാദ പരാമര്‍ശം.
സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ സെല്‍ഫ് ഗോളടിച്ച് അഹമ്മദ് പട്ടേല്‍;  ബിജെപി ഭരണത്തില്‍ വിലക്കയറ്റം കുറഞ്ഞെന്ന് ട്വിറ്റ്

ന്യൂഡല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന് പിന്നാലെ  കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും വിവാദ പരാമര്‍ശം. ഇത്തവണ വിവാദ പരാമര്‍ശം നടത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ്. നാണ്യപ്പെരുപ്പവുമായി ബന്ധപ്പെട്ട് അഹമ്മദ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ് വിവാദമായത്. സല്‍മാന്‍ ഖുര്‍ഷിദിന് പുറമേ അഹമ്മദ് പട്ടേലിന്റെ വാക്കുകളും ബിജെപി ആയുധമാക്കിയിരിക്കുകയാണ്.

2014ന് ശേഷം ഭക്ഷ്യവസ്തുക്കളുടെ മൊത്തവില താഴ്ന്നത് കാര്‍ഷിക രംഗത്തെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് എന്ന അഹമ്മദ് പട്ടേലിന്റെ ട്വിറ്റിലെ വരികളാണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്. കര്‍ഷകരാണ് നാണ്യചുരുക്കത്തില്‍ ഏറ്റവുമധികം കഷ്ടത അനുഭവിക്കേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ ഭക്ഷ്യവിലക്കയറ്റം ശരാശരി 3.6 ശതമാനം മാത്രമാണെന്നും ട്വിറ്റില്‍ പറയുന്നു. ഇതാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുളള വടിയായി ബിജെപി ഉപയോഗിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന നാണ്യപ്പെരുപ്പവും നിലവിലെ ബിജെപി ഭരണത്തില്‍ ഭക്ഷ്യവിലക്കയറ്റം നിയന്ത്രണവിധേയമാക്കിയെന്നും ഇതിലുടെ കോണ്‍ഗ്രസ് സമ്മതിക്കുകയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം മുസ്ലീങ്ങളുടെ രക്തക്കറ പുരണ്ട പാര്‍ട്ടിയാണ് തങ്ങളുടെത് എന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com