മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; വനിതാക്ഷേമത്തിനെന്ന് മന്ത്രി, ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍

സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നും വനിതാക്ഷേമം മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; വനിതാക്ഷേമത്തിനെന്ന് മന്ത്രി, ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍

 
ന്യൂഡല്‍ഹി:
മുത്തലാഖ് നിയമവിരുദ്ധമാക്കി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദാണ് മുത്തലാഖ് ബില്‍ (വിവാഹത്തില്‍ മുസ്ലീംസ്ത്രീകളുടെ അവകാശ സംരക്ഷണ കരട്‌നിയമം) അവതരിപ്പിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നും വനിതാക്ഷേമം മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. 

 മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അനുമതി നല്‍കരുതെന്നും കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു.  നേരത്തെ മണ്‍സൂണ്‍ സെഷനില്‍ കൊണ്ടുവന്ന ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്  എതിര്‍പ്പുകള്‍ക്കിടയിലും മുത്തലാഖ് പാസാക്കി പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനും കടുത്ത ശിക്ഷ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. 

 കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും ബോര്‍ഡംഗം ഖ്വസീം റസൂല്‍ ഇല്യാസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com