ന​ഗ്നചിത്രം നൽകിയാൽ മൊബൈൽ ഫോൺ തിരികെ തരാം ; മോഷ്ടാവിന്റെ ഉപാധി കേട്ട് തകർന്ന് യുവതി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് യുവതിയുടെ മൊബൈൽ ഫോണ്‍ മോഷണം പോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: മൊബൈൽ ഫോൺ മോഷണം പോയി എന്നതിനേക്കാൾ, ഇത് തിരികെ നൽകാനായി മോഷ്ടാവ് വെച്ച ഉപാധി കേട്ട് തകർന്നിരിക്കുകയാണ് ഹൂഡി സ്വദേശിയായ യുവതി. മോഷ്ടിച്ച മൊബൈല്‍ തിരികെ നൽകണമെങ്കില്‍ നഗ്നചിത്രം അയച്ചുകൊടുക്കണമെന്നാണ് മോഷ്ടാവിന്റെ ആവശ്യം. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് വിചിത്ര ഭീഷണി നേരിടേണ്ടിവന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് യുവതിയുടെ മൊബൈൽ ഫോണ്‍ മോഷണം പോയത്. മൗബൈൽ നഷ്ടപ്പെട്ടത് അറിഞ്ഞ യുവതി , മറ്റൊരു ഫോണില്‍നിന്ന് തന്റെ മൊബൈലിലേക്ക് യുവതി ബെല്ലടിച്ചപ്പോള്‍ മോഷ്ടാവ് ഫോണെടുത്തു. യുവതിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മോഷ്ടാവ് ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം യുവതി പറയുന്നസ്ഥലത്ത് ഫോണ്‍ എത്തിച്ചുനല്‍കുമെന്നും ഇയാള്‍ ഉറപ്പുനൽകി. 

യുവതി വഴങ്ങാതിരുന്നതോടെ ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നമ്പറുകളിലേക്ക് ഇയാള്‍ അശ്ലീലചിത്രങ്ങള്‍ അയയ്ക്കാനും തുടങ്ങി. ഫോണ്‍ കണ്ടെത്താന്‍ യുവതി വിളിച്ച നമ്പറിലേക്ക് ഇതേ ആവശ്യമുന്നയിച്ച് പലതവണ മോഷ്ടാവ് വിളിക്കുകയും ചെയ്തു. ഇതോടെ യുവതി മഹാദേവപുര പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയെ വ്യക്തമായി അറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നാണ്  പൊലീസ് സംശയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com