വിധി ഇഷ്ടപ്പെട്ടില്ല, ജഡ്ജിയുടെ കരണത്തടിച്ചു; അഭിഭാഷകന് കോടതിയുടെ നോട്ടീസ്

കോടതി പരിസരത്തുണ്ടായ നാടകീയ സംഭവഭങ്ങളെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് വിഘാതമാണെന്ന്
വിധി ഇഷ്ടപ്പെട്ടില്ല, ജഡ്ജിയുടെ കരണത്തടിച്ചു; അഭിഭാഷകന് കോടതിയുടെ നോട്ടീസ്

നാഗ്പൂര്‍: വിധി ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്ന് സെഷന്‍സ് കോടതി ജഡ്ജിയുടെ മുഖത്തടിച്ച അഭിഭാഷകന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ ദിനേഷ് പരാറ്റെയാണ് മുതിര്‍ന്ന ജഡ്ജിയായ കെ ആര്‍ ദേശ്പാണ്ഡെയെ കോടതിയിലെ ലിഫ്റ്റിന് പുറത്ത് വച്ച് തല്ലിയത്.

കോടതി പരിസരത്തുണ്ടായ നാടകീയ സംഭവഭങ്ങളെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് വിഘാതമാണെന്ന് അടിയേറ്റ സ്റ്റിസ്  കെ ആര്‍ ദേശ്പാണ്ഡെ പറഞ്ഞു. 

ജഡ്ജിയെ തല്ലിയ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച പരാറ്റയെ പൊലീസുകാര്‍ പിടികൂടുകയായിരുന്നു. ആറാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നാണ് ബോംബെ ഹൈക്കോടതിയുടെ നോട്ടീസില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com