ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വേ ട്രാക്കിലൂടെ നടന്നു; ആറ് കുട്ടികള്‍ ട്രെയില്‍ ഇടിച്ചു മരിച്ചു

ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വേ ട്രാക്കിലൂടെ നടന്നു; ആറ് കുട്ടികള്‍ ട്രെയില്‍ ഇടിച്ചു മരിച്ചു

ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍ വേ ട്രാക്കിലൂടെ നടന്നുവന്ന ആറ് കുട്ടികള്‍ ട്രെയില്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശില്‍ ഹാപൂര്‍ ദില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 14 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


റെയില്‍വേ ട്രാക്കിന് സമീപത്തോടെ പാട്ടുകേട്ട് നടന്നതാണ് അപകടത്തിന് കാരണമായതെന്ന് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഡല്‍ഹി മൊറാദാബാദ് റൂട്ടില്‍ പില്‍ഖ്വയില്‍ വെച്ചായിരുന്നു അപകടം. ഖാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനായി വന്നവരാണ് ഇവര്‍. എന്നാല്‍ ട്രെയിന്‍ കിട്ടാതിരുന്നതിനെതുടര്‍ന്ന് രാത്രിയില്‍ പിലാഖ്വയിലേക്ക് ഇവര്‍ മടങ്ങിവരുമ്പോഴാണ് ദാരുണ സംഭവമുണ്ടായത്. 
 
സംഭവത്തോടെ വ്യാപക പ്രതിഷേധമാണ് മേഖലയില്‍ അരങ്ങേറുന്നത്. എളുപ്പവഴിയില്‍ എത്തുന്നതിനായാണ് പ്രധാനമായും റെയില്‍ വേ ട്രാക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്ത് ലൈറ്റുകളൊന്നും ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com