എബിവിപിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ വിദ്യാലയം ഹൈക്കോടതിയില്‍; കോടതി കയറിയത് മധ്യപ്രദേശിലെ കത്തോലിക്ക സ്‌കൂള്‍

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ശ്രമിക്കുകയാണെന്ന് സംഘടന ആരോപിച്ചു
എബിവിപിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ വിദ്യാലയം ഹൈക്കോടതിയില്‍; കോടതി കയറിയത് മധ്യപ്രദേശിലെ കത്തോലിക്ക സ്‌കൂള്‍

ഭോപ്പാല്‍; ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശിലെ കത്തോലിക്ക സ്‌കൂള്‍ ഹൈക്കോടതിയ സമര്‍പ്പിച്ചു. കത്തോലിക്ക ഡയോസിസന്‍ സ്‌കൂളിന്റെ സംഘടന അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ശ്രമിക്കുകയാണെന്ന് സംഘടന ആരോപിച്ചു. 

ക്രിസ്ത്യന്‍ സ്‌കൂളുകളേയും കോളെജുകളേയും ലക്ഷ്യം വെച്ചുകൊണ്ട് എബിവിപി വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍ല് ഓഫ് ഇന്ത്യ തിയഡോര്‍ മസ്‌കറെന്‍ഹസിന്റെ ജനറല്‍ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ സംഘടന തീരുമാനിച്ചത്. 

ഭാരത് മാതാ ആരതി പറയുന്നതിനായി വിഡിഷയില്‍ സെന്റ് മേരീസ് പിജി കോളെജില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനുവരി നാലിന് നൂറുകണക്കിന് എബിവിപി പ്രവര്‍ത്തകര്‍ കോളെജിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. കോളേജില്‍ ബലം പ്രയോഗിച്ച് കയറി ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് വാട്ട്‌സ് ആപ്പിലൂടെയും മറ്റും പ്രവര്‍ത്തകര്‍ക്ക് എബിവിപി നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും സംഘടന പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മധ്യപ്രദേശിലെ സാന്ത ടൗണില്‍ കരോള്‍ ഗാനം ആലപിക്കുന്നത് തടഞ്ഞിരുന്നു. ക്രിസ്റ്റ്യന്‍ മതത്തിലേക്ക് ഗ്രാമവാസികളെ മാറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പരിപാടി തടഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com