കര്‍ണാടക തെരഞ്ഞെടുപ്പ്: കൂറുമാറ്റ ഭീഷണിയില്‍ ബിജെപിയും കോണ്‍ഗ്രസും 

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും കൂറുമാറ്റം ഒരുപോലെ ഭീഷണിയാകുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പ്: കൂറുമാറ്റ ഭീഷണിയില്‍ ബിജെപിയും കോണ്‍ഗ്രസും 

ബംഗ്ലൂരു: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും കൂറുമാറ്റം ഒരുപോലെ ഭീഷണിയാകുന്നു. ദേവഗൗഡയുടെ ജനതാദള്‍ സെക്യൂലര്‍ എംഎല്‍എമാര്‍ കൂറുമാറി പാര്‍ട്ടിയില്‍ ചേര്‍ന്നത് ബിജെപിയ്ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും , അത് താല്‍ക്കാലികം മാത്രമാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബിജെപിയില്‍ നിന്ന് നിരവധിപേര്‍ കൂറുമാറി കോണ്‍ഗ്രസില്‍ ചേരാന്‍ തക്കം പാര്‍ത്ത് ഇരിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ ബിജെപി നേതൃത്വത്തിന് ആശ്വാസം നല്‍കുന്നതല്ല. അതേസമയം കോണ്‍ഗ്രസിന്റെ കാര്യവും മറിച്ചില്ല. കോണ്‍ഗ്രസില്‍ നിന്നും നിരവധി എംഎല്‍എമാരെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാന്‍  ബിജെപിയും ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഹൈദരാബാദ്- കര്‍ണാടക മേഖലയിലെ രണ്ട് ജനതാദള്‍ സെക്യൂലര്‍ എംഎല്‍എമാരാണ് ബിജെപിയില്‍ വ്യാഴാഴ്ച ചേര്‍ന്നത്. ശിവരാജ് പാട്ടീല്‍, മണപ്പാ വജാല്‍ എന്നിവരാണ് ബിജെപി കൂടാരത്തിലേക്ക് മാറിയത്. സ്ഥാനമോഹങ്ങള്‍ പ്രതീക്ഷിച്ച് സംസ്ഥാനത്തെ മൂന്നാമത്തെ പ്രബല പാര്‍ട്ടിയായ ജനതാദള്‍ സെക്യൂലറില്‍ നിന്നും കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും പ്രവര്‍ത്തകര്‍ മാറുന്നത് അത്ര വലിയ കാര്യമായിട്ടല്ല രാഷ്ട്രീയ കര്‍ണാടക ഉറ്റുനോക്കുന്നത്.  എന്നാല്‍ അധികാരത്തിന് വേണ്ടി ദ്വന്ദ്വയുദ്ധം ചെയ്യുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാര്‍ അനോന്യം കൂറുമാറുന്നത് ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തിന തലവേദനയാകും.

കോണ്‍ഗ്രസിലെ ആറോളം എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനുളള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ബിജെപി വ്യത്തങ്ങള്‍ പറയുന്നു. മൂന്ന് ആഴ്ചക്കുളളില്‍ ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ഇതില്‍ രണ്ട് പേര്‍ സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിമാരാണെന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഭവനമന്ത്രിയും റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുമായ എം കൃഷ്ണപ്പയെയും അദ്ദേഹത്തിന്റെ മകനെയുമാണ് ബിജെപി മുഖ്യമായി നോട്ടമിട്ടിരിക്കുന്നത്. എന്നാല്‍ ഇരുവരും ഈ നീക്കം നിഷേധിച്ചു.  കോണ്‍ഗ്രസിലെ തന്നെ പ്രമുഖ ലിംഗായത്ത് വിഭാഗം മന്ത്രിയെയും ബിജെപി കൂടാരത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്..

സമാനമായ നിലയില്‍ ബിജെപിയുടെ ആറ് എംഎല്‍എമാരെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുളള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com