ഐപിഎല്‍ താരലേലം കാട്ടാള യുഗത്തിലേക്ക് നയിക്കും; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഐപിഎല്‍ താരലേലത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഇത് അപരിഷ്‌കൃത യുഗത്തിലേക്ക് നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.
ഐപിഎല്‍ താരലേലം കാട്ടാള യുഗത്തിലേക്ക് നയിക്കും; വിമര്‍ശനവുമായി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഇത് അപരിഷ്‌കൃത യുഗത്തിലേക്ക് നയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. കളിക്കാരുടെ കഴിവും പ്രാഗല്‍ഭ്യവും അളക്കാന്‍ മറ്റ് മെച്ചപ്പെട്ട വഴികള്‍ ഇല്ലെയെന്നും മനീഷ് തിവാരി ട്വിറ്ററില്‍ ചോദിച്ചു.

മനുഷ്യവര്‍ഗത്തെ ഈ തരത്തില്‍ താരലേലം ചെയ്യുന്നത് നല്ല ആശയമാണോയെന്നും മനീഷ് തിവാരി ചോദിക്കുന്നു. ഇത് അപരിഷ്‌കൃത യുഗത്തിേേലക്ക് നയിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുളള താരലേലത്തില്‍ പണക്കൊഴുപ്പ് പ്രകടമാണ്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് 12.5 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 

മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് താരലേലം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തി. എട്ട് കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരികെയെത്തുന്നത്. മറ്റൊരു മലയാളി താരമായ കരുണ്‍ നായരിനെ 5.60 കോടിക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ലോകേഷ് രാഹുലിനെയും പഞ്ചാബ് തന്നെ സ്വന്തമാക്കി. തുക 11 കോടി. 

കഴിഞ്ഞ സീസണില്‍ 12 കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഓള്‍ റൗണ്ടര്‍ യുവരാജ് സിങിന് ഇത്തവണ ലേലത്തില്‍ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടുകോടി മാത്രം. മുരളി വിജയിനെ ആരും വിളിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com