രാജ്യത്തിന് വേണ്ടത് ബുള്ളറ്റ് ട്രെയിനല്ല, സുരക്ഷിതമായ റെയില്‍വേ സംവിധാനം: ഇ ശ്രീധരന്‍

രാജ്യത്തിന് വേണ്ടത് ബുള്ളറ്റ് ട്രെയിനല്ലെന്ന് മെട്രോമാന്‍  ഇ ശ്രീധരന്‍. ജനങ്ങള്‍ക്ക് സുരക്ഷിതവും  ആധുനികവുമായ റെയില്‍വേ സംവിധാനം ഒരുക്കി നല്‍കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും
ee
ee

ന്യൂഡല്‍ഹി:  രാജ്യത്തിന് വേണ്ടത് ബുള്ളറ്റ് ട്രെയിനല്ലെന്ന് മെട്രോമാന്‍  ഇ ശ്രീധരന്‍. ജനങ്ങള്‍ക്ക് സുരക്ഷിതവും  ആധുനികവുമായ റെയില്‍വേ സംവിധാനം ഒരുക്കി നല്‍കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് ബുള്ളറ്റ് ട്രെയിന്‍ നിരക്കുകള്‍. അത് ലക്ഷ്യമിടുന്നത് അതിസമ്പന്നരെ മാത്രമാണ്. വികസിത രാജ്യങ്ങളിലെ റെയില്‍വേ സംവിധാനത്തെക്കാള്‍ 20 വര്‍ഷം പഴയരീതിയാണ് ഇന്ത്യയില്‍ ഇന്നുള്ളത്. റെയില്‍വേയെ സമയോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

 അതേസമയം കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ബുള്ളറ്റ് ട്രെയിനുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. മുന്നോട്ട് തന്നെയാണെന്നും എല്ലാ പ്രോജക്ടുകള്‍ക്കും തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടാവുന്നത് സ്വാഭാവികമാണെന്നുമാണ് റെയില്‍വേ മന്ത്രി പിയുഷ്‌
ഗോയലിന്റെ നിലപാട്.2022 ല്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുംബൈ മുതല്‍ അഹമ്മദാബാദ് വരെയാണ് നിര്‍ദ്ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പാത.508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 21 കിലോമീറ്റര്‍ കടലിലൂടെ തുരങ്കമുണ്ടക്കി നിര്‍മ്മിക്കാനാണ് തീരുമാനം.ജപ്പാന്റെ സഹകരണത്തോടെയാവും പദ്ധതി നടപ്പിലാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com