മതവും ജാതിയും വിശ്വാസങ്ങളും പ്രശ്‌നമല്ല, അവസാന ആളെ വരെ ഒപ്പം നിര്‍ത്തും; ബിജെപിയുടെ മുസ്ലീം പരാമര്‍ശത്തില്‍ മറുപടിയുമായി രാഹുല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 02:53 PM  |  

Last Updated: 17th July 2018 02:53 PM  |   A+A-   |  

 

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ചൂഷിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനതയൊടൊപ്പം താന്‍ നില്‍ക്കും. വരിയിലുളള അവസാന ആള്‍ക്ക് വരെ പിന്തുണ നല്‍കി നിലക്കൊളളും. മതവും ജാതിയും വിശ്വാസങ്ങളും അതിന് ഒരു തടസ്സമല്ല. വെറുപ്പും വിദ്വേഷവും ഇല്ലായ്മ ചെയ്ത് എല്ലാവരെയും സ്‌നേഹിക്കുക എന്നതാണ് തന്റെ തത്വശാസ്ത്രമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

 

കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ഒരു ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ആയുധമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ മോദി, കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി മാത്രമാണോ അതോ സ്ത്രീകളുടേത് കൂടിയാണോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.
 

TAGS
modi rahul