ബധിരയും മൂകയുമായ 12 കാരിയെ പീഡിപ്പിച്ചു; ആംഗ്യ ഭാഷയില്‍ മാതാപിതാക്കളോട് കാര്യം പറഞ്ഞ് പെണ്‍കുട്ടി പ്രതിയെ കുടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2018 05:38 PM  |  

Last Updated: 22nd July 2018 05:38 PM  |   A+A-   |  

rape

 

ധിരയും മൂകയുമായ 12 കാരിയെ പീഡിപ്പിച്ച ആളെ പെണ്‍കുട്ടി തന്നെ കുടുക്കി. മധ്യപ്രദേശിലെ സെഹോറില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് ആംഗ്യ ഭാഷയില്‍ നടന്നതെല്ലാം വിവരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 26 കാരനായ ഷാലിയേന്ദ്ര ചൗഹാന്‍ അറസ്റ്റിലായി. 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലമായ ബുദ്ധ്‌നിയിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയ ഷാലിയേന്ദ്ര ഒഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അപ്പോള്‍ തന്നെ നടന്ന കാര്യങ്ങള്‍ മാതാപിതാക്കളോട് വിവരിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു.