സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ച സംഭവം: വനിതാ പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചോക്ലേറ്റ് ബാര്‍ മോഷ്ടിച്ച് സംഭവത്തില്‍ വനിതാ പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ച സംഭവം: വനിതാ പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചോക്ലേറ്റ് ബാര്‍ മോഷ്ടിച്ച് സംഭവത്തില്‍ വനിതാ പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍. യണിഫോമിലെത്തിയ വനിത പൊലീസ് കോണ്‍സ്റ്റബിളാണ് ചെന്നൈയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചത്. പൊലീസിന്റെ മോഷണം കടയിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ കോണ്‍സ്റ്റബിള്‍ അവിടത്തെ ഷെല്‍ഫില്‍ നിന്നെടുത്തു ഓരോ സാധനങ്ങളും പോക്കറ്റിലാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് കണ്ട ജീവനക്കാരന്‍ കോണ്‍സ്റ്റബിളിനെ തടഞ്ഞു നിര്‍ത്തി സാധനങ്ങള്‍ തിരികെവയ്ക്കണമെന്നും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് തെറ്റ് സമ്മതിച്ച് മാപ്പ് എഴുതി നല്‍കിയാണ് പൊലീസുകാരി ഇവിടെ നിന്ന് പോയത്.

പിന്നീട് വനിതാ പൊലീസിന്റെ ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പര്‍മാര്‍ക്കറ്റി മോഷണം കണ്ടുപിടിച്ച ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു. ഇവരുടെ അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ ഇത് അവിടെയും നിന്നില്ല. സംഭവത്തില്‍ കടയുടമയുടെ പരാതിയില്‍ കോണ്‍സ്റ്റബിളിനെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com