വഴിയടച്ച് ഓട്ടോ പാര്‍ക്ക് ചെയ്തു; ഓട്ടോഡ്രൈവറെ സ്‌കൂട്ടര്‍യാത്രക്കാരി വെടിവെച്ചു  

വഴിയടച്ച് ഓട്ടോ പാര്‍ക്ക് ചെയ്തിരുന്ന ഡ്രൈവര്‍ക്കുനേരെ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി വെടിയുതിര്‍ത്തു
വഴിയടച്ച് ഓട്ടോ പാര്‍ക്ക് ചെയ്തു; ഓട്ടോഡ്രൈവറെ സ്‌കൂട്ടര്‍യാത്രക്കാരി വെടിവെച്ചു  

ഗുര്‍ഗോണ്‍: വഴിയടച്ച് ഓട്ടോ പാര്‍ക്ക് ചെയ്തിരുന്ന ഡ്രൈവര്‍ക്കുനേരെ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി വെടിയുതിര്‍ത്തു. ഗുര്‍ഗോണിലെ ഭവാനി എന്‍ക്ലേവിന് സമീപമായിരുന്നു സംഭവം.അയല്‍വാസികളായ സപ്‌ന എന്ന യുവതിയും സുനില്‍ എന്ന ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. 

സ്‌കൂട്ടര്‍ ഓടിച്ചത്തെിയ സപ്ന വഴിയടച്ച് ഓട്ടോ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചിരുന്ന സുനിലിനോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്നീട് വാക്കേറ്റത്തിലേക്ക് നീണ്ടു. അയല്‍ക്കാരെത്തി ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെ സപ്ന സ്‌കൂട്ടറില്‍ നിന്നിറങ്ങിപോയി. അല്‍പസമയത്തിനകം തോക്കുമായെത്തിയ സപ്‌ന സുനിലിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തെങ്കിലും ആ  സമയം തോക്കു പ്രവര്‍ത്തിക്കാതിരുന്നതും വീണ്ടും ബുള്ളറ്റ് ലോഡ് ചെയ്യാന്‍ സപ്നയ്ക്ക് കഴിയാതിരുന്നതുമാണ് തനിക്ക് രക്ഷയായതെന്ന്  സുനില്‍ പറഞ്ഞു

സുനിലിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സപ്നയെ അറസ്റ്റ് ചെയ്തു. സപ്‌നയുമായി തനിക്ക് യാതൊരു മുന്‍വഴക്കും ഉണ്ടായിരുന്നില്ലെന്നും രാവിലെ ഓട്ടോയുമായി ജോലിക്കിറങ്ങിയ താന്‍ ഫോണ്‍ വന്നപ്പോള്‍ വണ്ടി വഴിയരികില്‍ ഒതുക്കി നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. സപ്‌നയിക്ക് കടന്നുപോകാന്‍ ആവശ്യമുള്ള സ്ഥലം ഉണ്ടായിരുന്നിട്ടും അവര്‍ തന്നോട് തട്ടികയറുകയായിരുന്നെന്നും സുനില്‍ പറയുന്നു.   

സപ്‌ന ഉപയോഗിച്ച തോക്ക് ഒപ്പം ജോലിചെയ്യുന്ന മറ്റൊരാളുടേതാണെന്നും ഇയാള്‍ക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. തോക്കിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ ഉടന്‍ കണ്ടെത്തുമെന്നും ഇവര്‍ക്കിരുവര്‍ക്കും ഏതെങ്കിലും തരത്തിലെ കിമിനല്‍ പശ്ചാതലം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com