ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും സംഘവും സഭയില്‍നിന്ന് ഇറങ്ങിപ്പോയി, ഇതാണവരുടെ മനോഭാവമെന്ന് രാഹുല്‍

ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും സംഘവും സഭയില്‍നിന്ന് ഇറങ്ങിപ്പോയി, ഇതാണവരുടെ മനോഭാവമെന്ന് രാഹുല്‍
ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും സംഘവും സഭയില്‍നിന്ന് ഇറങ്ങിപ്പോയി, ഇതാണവരുടെ മനോഭാവമെന്ന് രാഹുല്‍

ബംഗളുരു: കര്‍ണാടക നിയമസഭയില്‍ രാജി പ്രഖ്യപനത്തിന് ശേഷം ദേശീയ ഗാനത്തിനിടെ വിധാന്‍ സൗധയില്‍ നിന്ന് ബിഎസ് യെദ്യൂരപ്പയും ബിജെപി അംഗങ്ങളും ഇറങ്ങിപ്പോയതിനെച്ചൊല്ലി വിവാദം. ബിജെപിയുടെ മനോഭാവമാണ് ഇതു കാണിക്കുന്നതെന്ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

20 മിനിറ്റ് നീണ്ട വികാരത്രീവമായ പ്രസംഗത്തിനൊടുവിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ്‌ജെഡിഎസ് അംഗങ്ങള്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. ഇതിനിടെ സഭാനടപടികള്‍ അവസാനിപ്പിച്ച് ദേശീയഗാനം തുടങ്ങിയെങ്കിലും യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും അത് വകവെയ്ക്കാതെ പുറത്തേക്ക് നടക്കുകയായിരുന്നു. 

തനിക്ക് വോട്ട് ചെയ്ത ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവര്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് നേരത്തേ സിദ്ധരാമയ്യ പറഞ്ഞു. ഇപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. കുടിവെള്ളം പോലും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എത്ര സീറ്റ് കിട്ടി എന്നതല്ല, ജനം എന്താഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ജനങ്ങളെ ഇനിയും സേവിക്കണം. കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കാനുളള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പ രാജിവച്ചൊഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com