ആഗ്ര; താജ്മഹല്‍ കാണാനെത്തിയ രണ്ട് വിദേശികളെ ഒരു കൂട്ടം കുരങ്ങന്മാര്‍ ആക്രമിച്ചു. താജ്മഹലിന്റെ വളപ്പില്‍ വെച്ചാണ് ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നുള്ള യുവതിയുടെ കാലിലാണ് പരുക്കേറ്റത്. യുവാവിന്റെ കാലില്‍ കടിയേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ഇരുവര്‍ക്കും ഉടന്‍ വൈദ്യസഹായം ലഭ്യമാക്കി.
ഈ സംഭവത്തോടെ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയവര്‍ പരിഭ്രാന്തിയിലാണ്. ഇത് ആദ്യമായിട്ടല്ല ആഗ്രയില്‍ കുരങ്ങന്മാര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കുരങ്ങന്മാരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അധികൃതര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ