ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയെന്ന് സംശയം; രണ്ടു പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഫോട്ടോയിലുള്ളവരെ കണ്ടാല്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് പഹാട് ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ നമ്പറും നല്‍കിയിട്ടുണ്ട്
ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയെന്ന് സംശയം; രണ്ടു പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ന്യൂഡല്‍ഹി; ഡല്‍ഹിയിലേക്ക് കടന്നതായി സംശയിക്കുന്ന രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. ഇവരെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടിക്കൊണ്ടാണ് രണ്ടുപേരുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റര്‍ പുറത്തുവിട്ടത്. ഫോട്ടോയിലുള്ളവരെ കണ്ടാല്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് പഹാട് ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ നമ്പറും നല്‍കിയിട്ടുണ്ട്. 

ഇന്ത്യാ  പാക് അതിര്‍ത്തിയിലേതെന്ന് സംശയിക്കുന്ന മൈല്‍ക്കുറ്റിയില്‍ ചാരിനില്‍ക്കുന്ന രണ്ടുപേരുടെ ചിത്രമാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. മൈല്‍ക്കുറ്റിയില്‍ ഡല്‍ഹി 360 കിലോമീറ്റര്‍, ഫിറോസ്പുര്‍ ഒന്‍പത് കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ പഞ്ചാബിനോട് ചേര്‍ന്ന പാക് അതിര്‍ത്തി പ്രദേശമാണ് ഫിറോസ്പൂര്‍. കഴിഞ്ഞയാഴ്ച പഞ്ചാബ് പോലീസ് ആറോ ഏഴോ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പഞ്ചാബില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലീസ് ഫോട്ടോ ഉള്‍പ്പെട്ട പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com