ഇംപീച്ച്‌മെന്റ് പറഞ്ഞ് കോണ്‍ഗ്രസ് സുപ്രിംകോടതി ജഡ്ജിമാരെ ഭയപ്പെടുത്തുന്നു; തെരഞ്ഞെടുപ്പില്‍ അയോധ്യ ആയുധമാക്കി മോദി

അയോധ്യവിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇംപീച്ച്‌മെന്റ് പറഞ്ഞ് കോണ്‍ഗ്രസ് സുപ്രിംകോടതി ജഡ്ജിമാരെ ഭയപ്പെടുത്തുന്നു; തെരഞ്ഞെടുപ്പില്‍ അയോധ്യ ആയുധമാക്കി മോദി

ജയ്പൂര്‍: അയോധ്യവിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തര്‍ക്കപ്രദേശത്ത് രാമക്ഷേത്ര നിര്‍മ്മാണം വൈകുന്നതില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് മോദി അയോധ്യവിഷയം പരാമര്‍ശിച്ചത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് അയോധ്യകേസില്‍ വാദം തുടരുന്നത് നീട്ടിവെയ്ക്കാന്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയോട് ആവശ്യപ്പെടുകയാണെന്ന് മോദി ആരോപിച്ചു. ഭീതിയുടെ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നതെന്നും രാജസ്ഥാനിലെ ആള്‍വാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ്  റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

കോണ്‍ഗ്രസ് നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഭീതിയുടെ തന്ത്രം പയറ്റി അയോധ്യകേസില്‍ വാദം തുടരുന്നത് നീട്ടിവെയ്പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ ഏതെങ്കിലും ജഡ്ജി തയ്യാറായാല്‍ അവരെ ഇംപീച്ച്‌മെന്റ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതാവായ രാജ്യസഭ എംപിയെന്ന് കപില്‍ സിബലിന്റെ പേരുപറയാതെ മോദി ആരോപിച്ചു. 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ച് അയോധ്യകേസില്‍ വാദം തുടരുന്നത് നീട്ടിവെയ്ക്കാനാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയോട് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ജുഡീഷ്യറിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് നല്ലതാണോയെന്നും മോദി ചോദിച്ചു. അപകടകരമായ കളിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. ജുഡീഷ്യറിയില്‍ കോണ്‍ഗ്രസിന് യാതൊരു വിശ്വാസവുമില്ല. രാജ്യസഭയിലെ അംഗബലത്തെ അടിസ്ഥാനമാക്കി ജുഡിഷ്യറിയെ ഭയപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ നീതിയുടെ വഴിയിലുടെ ധൈര്യമായി മുന്നോട്ടുപോകാന്‍ ജഡ്ജിമാരോട് മോദി ആഹ്വാനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com