വിമാനത്തിലെ മര്‍ദം കറഞ്ഞു; മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര ഒലിപ്പിച്ച് യാത്രികര്‍, പരിഭ്രാന്തി

മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ മറന്നാണ് പ്രശ്‌നത്തിന് കാരണമായത്
വിമാനത്തിലെ മര്‍ദം കറഞ്ഞു; മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര ഒലിപ്പിച്ച് യാത്രികര്‍, പരിഭ്രാന്തി

മുംബൈ: വിമാനത്തിലെ മര്‍ദം നിയന്ത്രിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ മുക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. മുംബൈ- ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് സംഭവമുണ്ടായത്. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ മറന്നാണ് പ്രശ്‌നത്തിന് കാരണമായത്. മുംബൈയില്‍ നിന്ന് പറന്ന് ഉയരുന്നതിന് ഇടയിലായിരുന്നു സംഭവം. 

വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് മര്‍ദം കുറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക്കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. 166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. 

കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും  ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.മാസ്‌ക് വെച്ച് വിമാനത്തില്‍ ആളുകള്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com