ജാതി മാറി വിവാഹം കഴിച്ചു: യുവതിയുടെ തോളില്‍ ഭര്‍ത്താവിനെ ഇരുത്തി നടത്തിച്ചു, വീഡിയോ വൈറല്‍

20നടുത്ത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചത്.
ജാതി മാറി വിവാഹം കഴിച്ചു: യുവതിയുടെ തോളില്‍ ഭര്‍ത്താവിനെ ഇരുത്തി നടത്തിച്ചു, വീഡിയോ വൈറല്‍

ഭോപ്പാല്‍: ജാതി മാറി വിവാഹം കഴിച്ചതിന് ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

ഭര്‍ത്താവിനെ തോളിലിരുത്തി യുവതിയെ വയലിലൂടെ നടത്തിക്കുകയായിരുന്നു. 20നടുത്ത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചത്. ഭാരം താങ്ങനാവാതെ യുവതി ആടിയുലഞ്ഞിട്ടും ഗ്രാമീണര്‍ ആര്‍പ്പുവിളിച്ച് ഇവരെ നിര്‍ബന്ധിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

കൂട്ടത്തിലുള്ള ഒരാള്‍ പോലും ഇതിനെ എതിര്‍ക്കുന്നുണ്ടായിരുന്നില്ല. സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്പി വിനീത് ജെയിന്‍ പറഞ്ഞു. രണ്ട് പേര്‍ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com