ചെയ്ത വോട്ടല്ല തെളിഞ്ഞത്​; ശിക്ഷ പേടിച്ച് പരാതിപ്പെട്ടില്ലെന്ന് മുൻ ഡിജിപി

വോട്ട് ചെയ്തപ്പോൾ ഉദ്ദേശിച്ചയാളുടേയല്ല മറ്റൊരാളുടെ പേരാണ് മെഷീനിൽ തെളിഞ്ഞതെന്ന് അദ്ദേഹം പറ‍ഞ്ഞു
ചെയ്ത വോട്ടല്ല തെളിഞ്ഞത്​; ശിക്ഷ പേടിച്ച് പരാതിപ്പെട്ടില്ലെന്ന് മുൻ ഡിജിപി

ഗുവാഹത്തി: താൻ വോട്ട് ചെയ്തയാളുടെ പേരല്ല വിവിപാറ്റിൽ തെളിഞ്ഞതെന്നും എന്നാൽ ഇക്കാര്യം തെളിയിക്കാനായില്ലെങ്കിൽ ശിക്ഷിക്കപ്പെടുമോയെന്ന് ഭയന്ന് പരാതി നൽകിയില്ലെന്നും അസം മുൻ ഡിജിപി ഹരികൃഷ്ണ ദേക. ലചിത് ന​ഗർ എൽപി സ്കൂളിലായിരുന്നു ഹരികൃഷ്ണ ദേക വോട്ട് ചെയ്തത്. 

വോട്ട് ചെയ്തപ്പോൾ ഉദ്ദേശിച്ചയാളുടേയല്ല മറ്റൊരാളുടെ പേരാണ് മെഷീനിൽ തെളിഞ്ഞതെന്ന് അദ്ദേഹം പറ‍ഞ്ഞു. ക്രമക്കേട് ചൂണ്ടിക്കാട്ടി. പരാതി നൽകാമെന്നും രണ്ട് രൂപ നൽകിയാൽ ഒരു രശീതി നൽകാമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. തുടർന്ന് പരാതി പരിശോധിക്കപ്പെടുമെന്നും ആരോപണം തെളിയിക്കാനായില്ലെങ്കിൽ ആറ് മാസം ശിക്ഷിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി. സാഹസത്തിന് താൻ തയ്യാറായില്ലെന്നും എങ്ങനെയാണ് ക്രമക്കേട് തെളിയിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തിൽ ഇങ്ങനെ പരാതിപ്പെട്ട വോട്ടർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം കേസെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com