അതെ, ഭക്ഷണത്തിനു മതമില്ല; സൊമാറ്റോയ്ക്ക് യൂബര്‍ ഈറ്റ്‌സിന്റെ പിന്തുണ

ഇത്തരം വര്‍ഗീയ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കാനിവില്ല എന്ന തരത്തില്‍ തന്നെയായിരുന്നു സൊമാറ്റോയുടെ നിലപാട്. തുടര്‍ന്ന് കമ്പനിയെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. 
അതെ, ഭക്ഷണത്തിനു മതമില്ല; സൊമാറ്റോയ്ക്ക് യൂബര്‍ ഈറ്റ്‌സിന്റെ പിന്തുണ

ന്യൂഡല്‍ഹി: ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മടക്കി അയച്ച യുവാവിന് സൊമാറ്റോ മറുപടി നല്‍കിയത് ചര്‍ച്ചയായിരുന്നു. ഇത്തരം വര്‍ഗീയ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കാനിവില്ല എന്ന തരത്തില്‍ തന്നെയായിരുന്നു സൊമാറ്റോയുടെ നിലപാട്. തുടര്‍ന്ന് കമ്പനിയെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. 

ഇപ്പോള്‍ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ യൂബര്‍ ഈറ്റ്‌സും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് യൂബര്‍ ഈറ്റ്‌സ് തങ്ങളുടെ നിലപാട് അറിയിച്ചത്. 'സൊമാറ്റോ, ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്'- ഇങ്ങനെയായിരുന്നു യൂബര്‍ ഈറ്റ്‌സ് അധികൃതരുടെ ട്വീറ്റ്.  

ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയും. കമ്പനിയെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്യുകയും ചെയ്ത യുവാവിന് സൊമറ്റോയുടെ സ്ഥാപകന്‍ മറുപടി നല്‍കിയിരുന്നു. അമിത ശുകഌഎന്ന യുവാവാണ് വര്‍ഗീയമായ നിലപാട് കാരണം വിമര്‍ശനങ്ങള്‍ വാരിക്കൂട്ടിയത്. 

'സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു.  

ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട' ഇങ്ങനെയായിരുന്നു യുവാവിന്റെ ട്വീറ്റ്.ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. 'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ' എന്നായിരുന്നു സൊമാറ്റോ റിട്വീറ്റ് ചെയ്തത്.

സൊമാറ്റോയുടെ ട്വീറ്റ് വൈറലായി. പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെയാണ് സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. 

'സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com