എച്ച്‌ഐവി പോസിറ്റീവെന്ന് സ്വകാര്യ ആശുപത്രിയുടെ തെറ്റായ രോഗ നിര്‍ണയം; വിവരമറിഞ്ഞ് കോമയില്‍; യുവതി മരിച്ചു

എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്വകാര്യ ആശുപത്രി തെറ്റായ രോഗ നിര്‍ണയം നടത്തിയ യുവതി മരിച്ചു
എച്ച്‌ഐവി പോസിറ്റീവെന്ന് സ്വകാര്യ ആശുപത്രിയുടെ തെറ്റായ രോഗ നിര്‍ണയം; വിവരമറിഞ്ഞ് കോമയില്‍; യുവതി മരിച്ചു

ചണ്ഡീഗഢ്: എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്വകാര്യ ആശുപത്രി തെറ്റായ രോഗ നിര്‍ണയം നടത്തിയ യുവതി മരിച്ചു. 22കാരിയും വിവാഹിതയുമായ യുവതിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് തെറ്റായ വിവരമറിഞ്ഞ് ആബോധാവസ്ഥയിലും പിന്നീട് കോമയിലും ആയ യുവതി മരണത്തിന് കീഴടങ്ങിയത്. 

ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് യുവതിയുടെ മരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് എച്ച്‌ഐവി പോസിറ്റീവല്ലെന്ന് വ്യക്തമായിരുന്നു. 

സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിഷയം നിയമസഭയില്‍ ഉയര്‍ത്തിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 

പരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് യുവതി മാനസികമായി തകര്‍ന്നിരുന്നു. ഏറെ വൈകാതെ അബോധവസ്ഥയിലായതിനെ തുടര്‍ന്ന് യുവതി വിദഗ്ധ ചികിത്സയിലായിരുന്നു. എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്ന വിവരം അറിയും മുന്‍പേ യുവതി കോമയിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com