ഹൈദരാബാദ്: ഇന്ത്യൻ പൗരൻ യുഎസിൽ വെടിയേറ്റു കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശി കോത ഗോവർധൻ റെഡ്ഡി (50) യാണു ചൊവ്വാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. ഒരു സംഘവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ സംഘാംഗം റെഡ്ഡിക്കു നേരെ നിറയൊഴിച്ചു എന്നാണു റിപ്പോർട്ട്.
നിറയൊഴിച്ചയാൾ ആഫ്രോ-അമേരിക്കൻ വംശജനാണ്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫ്ളോറിഡയിലെ ഒരു ഡിപ്പാർട്ട്മെന്റൽ സ്റ്റോറിൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു റെഡ്ഡി. ഏഴു വർഷം മുൻപാണ് ഇദ്ദേഹം യുഎസിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ