കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് സമാനതകള്‍ ഏറെ;  അന്വേഷണ സംഘവും ഒന്നുമതി, സിബിഐ വേണ്ടെന്ന് സുപ്രിം കോടതി

കല്‍ബുര്‍ഗി വധക്കേസ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷിച്ചാല്‍ മതിയെന്നും കോടതി
കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് സമാനതകള്‍ ഏറെ;  അന്വേഷണ സംഘവും ഒന്നുമതി, സിബിഐ വേണ്ടെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: പ്രമുഖ ചിന്തകനുംപ്രൊഫസറുമായിരുന്ന എം എം കല്‍ബുര്‍ഗിയുടെയും മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിന് സമാനതകള്‍ ഏറെയുണ്ടെന്ന് സുപ്രിം കോടതി. അതിനാല്‍ കല്‍ബുര്‍ഗി വധക്കേസ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. കല്‍ബുര്‍ഗിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. 

നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ മരണവുമായി കല്‍ബുര്‍ഗിയുടെ മരണത്തിന് സമാനതകള്‍ ഉണ്ടെന്ന് ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധാബോല്‍ക്കര്‍ കേസ് അന്വേഷിക്കുന്നതിനിടെ സിബിഐ ബോംബെ ഹൈക്കോടതിയിലും  ഈ ബന്ധം വെളിപ്പെടുത്തിയിരുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു നരേന്ദ്ര ധാബോല്‍ക്കര്‍. പ്രഭാത സവാരിക്കിടെ 2013 ലാണ് അദ്ദേഹം വെടിയേറ്റ് മരിക്കുന്നത്. ആരാണ് ശിവജി എന്ന പുസ്തകത്തിന്റെ എഴുത്തുകാരനും സിപിഐ നേതാവുമായ ഗോവിന്ദ് പന്‍സാരെ 2015 ഫെബ്രുവരിയിലും പ്രൊഫസറും എഴുത്തുകാരനുമായ കല്‍ബുര്‍ഗി 2015 ആഗസ്റ്റിലുമാണ് കൊല്ലപ്പെട്ടത്. ഇതിന് രണ്ട് വര്‍ഷം കഴിഞ്ഞ് സെപ്തംബര്‍ 2017ല്‍ വീടിന് മുന്നില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com