മായവതിയും അഖിലേഷും സഖ്യമുണ്ടാക്കട്ടെ; അതൊരു രാഷ്ട്രീയ തീരുമാനമാണ്, പാര്‍ട്ടിയെ ബാധിക്കില്ലെന്ന് രാഹുല്‍

മായാവതിയോടും അഖിലേഷിനോടും തനിക്ക് അതിയായ ബഹുമാനമുണ്ട്. താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശവും അവര്‍ക്കുണ്ട്. കോണ്‍ഗ്രസിനെ എങ്ങനെ ശക്തരാക്കുകയെന്നത് മാത്രമാണ് തന്റെ ആലോചനയില്‍ ഉള്ളത്
മായവതിയും അഖിലേഷും സഖ്യമുണ്ടാക്കട്ടെ; അതൊരു രാഷ്ട്രീയ തീരുമാനമാണ്, പാര്‍ട്ടിയെ ബാധിക്കില്ലെന്ന് രാഹുല്‍

ദുബൈ:  വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍വ്വ  ഊര്‍ജ്ജവും പുറത്തെടുക്കുമെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒരു രാഷ്ട്രീയ തീരുമാനമാണ് എടുത്തത്. അത് കോണ്‍ഗ്രസിനെ തളര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മായാവതിയോടും അഖിലേഷിനോടും തനിക്ക് അതിയായ ബഹുമാനമുണ്ട്. താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശവും അവര്‍ക്കുണ്ട്. കോണ്‍ഗ്രസിനെ എങ്ങനെ ശക്തരാക്കുകയെന്നത് മാത്രമാണ് തന്റെ ആലോചനയില്‍ ഉള്ളത്. എല്ലാ കഴിവുകളും പുറത്തെടുത്താവും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

38 വീതം സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മത്സരിക്കുക. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടെന്നും തീരുമാനിച്ചു. ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com