വ്യോമസേനാ വിമാനങ്ങളില്‍ ഇനി ജൈവ ഇന്ധനം ; ആദ്യ പറക്കല്‍ നാളെ

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാവും വ്യോമസേനയുടെ യാത്രാവിമാനത്തില്‍ ജൈവഇന്ധനം നിറച്ചുള്ള ആദ്യ യാത്ര നടത്തുക.
വ്യോമസേനാ വിമാനങ്ങളില്‍ ഇനി ജൈവ ഇന്ധനം ; ആദ്യ പറക്കല്‍ നാളെ

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജൈവ ഇന്ധനം ഉപയോഗിച്ച് വിമാനം പറത്താന്‍ വ്യോമസേനയ്ക്ക് അനുമതി. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാവും വ്യോമസേനയുടെ യാത്രാവിമാനത്തില്‍ ജൈവഇന്ധനം നിറച്ചുള്ള ആദ്യ യാത്ര നടത്തുക.

നേരത്തേ നടത്തിയ പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നു. ജൈവ ഇന്ധനം ഉപയോഗിക്കുന്നതിന് സെംലിയാക് അനുമതി നല്‍കിയതോടെയാണ് നാളെ തന്നെ ഉദ്ഘാടനം നടത്താന്‍ വ്യോമസേന തീരുമാനിച്ചത്. 

അന്താരാഷ്ട്ര നിലവാരത്തിനൊത്ത ജൈവഇന്ധനമാണ് രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പത് മാസമായി ഇതിനുള്ള പരീക്ഷണങ്ങളും വിശദമായ പഠനങ്ങളും നടത്തിവരികയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. 

ദേശീയ- അന്തര്‍ദേശീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യേതര സസ്യങ്ങളില്‍ നിന്നും വൃക്ഷങ്ങളില്‍ നിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഇന്ധനം സൈനിക വിമാനങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുവെന്നാണ് സെംലിയാകിന്റെ ഉത്തരവില്‍ പറയുന്നത്. ഛത്തീസ്ഗഡിലെ പ്രത്യേക പ്ലാന്റില്‍ വളര്‍ത്തുന്ന ജെട്രോഫ സസ്യത്തിന്റെ വിത്തില്‍ നിന്നുമാണ് ഇന്ധനത്തിനാവശ്യമായ എണ്ണ ഉത്പാദിപ്പിക്കുന്നത്. ഭാവിയില്‍ യാത്രാവിമാനങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com