'വല്യേട്ടന്‍ ഞങ്ങള്‍ തന്നെ' ; ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ശിവസേന

'വല്യേട്ടന്‍ ഞങ്ങള്‍ തന്നെ' ; ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ശിവസേന
'വല്യേട്ടന്‍ ഞങ്ങള്‍ തന്നെ' ; ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ശിവസേന

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നല്‍കി ശിവസേന. മഹാരാഷ്ട്രയില്‍ ശിവസേന 'വല്യേട്ടനായി' തുടരുമെന്നും സഖ്യത്തിന്റെ കാര്യത്തില്‍ ആദ്യം നിലപാടു പറയേണ്ടത് ബിജെപിയാണെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം അറിയിച്ചു. ബിജെപിയുമായി ഇനി സഖ്യമില്ലെന്നായിരുന്നു നേരത്തെ സേനയുടെ നിലപാട്.

പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷമാണ് സഞ്ജയ് നിരുപം നിലപാട് അറിയിച്ചത്. യോഗത്തില്‍ കൂടുതല്‍ പേരും ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടെടുത്തതയാണ് വിവരം. 

മഹാരാഷ്ട്രയില്‍ ഞങ്ങള്‍ തന്നെയാണ് വല്യേട്ടന്‍ എന്നായിരുന്നു സഖ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സഞ്ജയ് റാവത്തിന്റെ പ്രതികരണം. അത് അങ്ങനെ തന്നെ തുടരുമെന്നും റാവത്ത് പറഞ്ഞു. ഇരുപാര്‍ട്ടികളും തുല്യം സീറ്റുകളില്‍ മത്സരിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടല്ലോയെന്നു ചോദിച്ചപ്പോള്‍ അത്തരം കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്ന് റാവത്ത് പ്രതികരിച്ചു. സഖ്യത്തെക്കുറിച്ച് ആദ്യം നിലപാടു പറയേണ്ടത് ബിജെപിയാണെന്ന് റാവത്ത് അഭിപ്രായപ്പെട്ടു.

ബിജെപിയുമായി ഇനി സഖ്യം വേണ്ടെന്നായിരുന്നു ഇതുവരെ ശിവസേനയുടെ നിലപാട്. കഴിഞ്ഞ കുറേക്കാലമായി എന്‍ഡിഎയില്‍നിന്നുകൊണ്ടുതന്നെ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്ന സമീപനമാണ് ശിവസേന സ്വീകരിക്കുന്നത്. എന്നാല്‍ ഇന്നു ചേര്‍ന്ന നേതൃയോഗത്തില്‍ എംപിമാരും എംഎല്‍എമാരും ബിജെപി സഖ്യത്തിന് അനുകൂലമായ നിലപാടെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com