ഒറ്റിയതിന്റെ പക; ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പോലീസിന് മാവോവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതില്‍ പ്രകോപിതരായാണ് കൊല നടത്തിയത് എന്നാണ് വിവരം
ഒറ്റിയതിന്റെ പക; ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവു ആണ് കൊല്ലപ്പെട്ടത്. പോലീസിന് മാവോവാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതില്‍ പ്രകോപിതരായാണ് കൊല നടത്തിയത് എന്നാണ് വിവരം.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീനിവാസ റാവുവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഭദ്രാദ്രി യെരമ്പാടു  പുട്ടപാടു റോഡില്‍വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നും ബൈക്കും കണ്ടെടുത്തിട്ടുണ്ട്. 

കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇദ്ദേഹത്തെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com