നൂറിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മസ്തിഷ്‌കജ്വര ദുരന്തം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് എതിരെ കേസ്

ബിഹാറിലെ മുസാഫര്‍പൂറില്‍ നൂറിലധികം കുട്ടികളുടെ മരണത്തിന് കാരണമായ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും സംസ്ഥാന ആഗോര്യമന്ത്രി മംഗള്‍ പാണ്ടേയക്കും എതിരെ കേസ്.
നൂറിലധികം കുട്ടികള്‍ മരിച്ച ബിഹാറിലെ മസ്തിഷ്‌കജ്വര ദുരന്തം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് എതിരെ കേസ്

പട്‌ന: ബിഹാറിലെ മുസാഫര്‍പൂറില്‍ നൂറിലധികം കുട്ടികളുടെ മരണത്തിന് കാരണമായ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും സംസ്ഥാന ആഗോര്യമന്ത്രി മംഗള്‍ പാണ്ടേയക്കും എതിരെ കേസ്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആവശ്യമായ ബോധവത്കരണം നടത്തിയില്ല എന്നാണ് കേസ്. 

സാമൂഹ്യ പ്രവര്‍ത്തകനായ തമന്ന ഹഷ്മിയാണ്  കേസ് നല്‍കിയത്. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

വര്‍ഷങ്ങളായി കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്താനായി മന്ത്രിമാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 24ന് കോടതി കേസ് പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 328,308,504 വകുപ്പുകള്‍ക്ക് കീഴിലാണ് കേസ് നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com