പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ഗോവന്‍ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചരടുവലികള്‍ സജീവമായത്. ബിജെപിയില്‍ നിന്നും എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്കുണ്ടാവുമെന്നും ആറ് പേര്

പനാജി: പരീക്കര്‍ സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്ത് നല്‍കി. ബിജെപി എംഎല്‍എ ആയ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തോടെ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. ഇതിന് പുറമേ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ സ്ഥിതി വഷളായി വരികയാണെന്നും കോണ്‍ഗ്രസ് പറയുന്നു. 

ഗോവന്‍ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചരടുവലികള്‍ സജീവമായത്. ബിജെപിയില്‍ നിന്നും എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്കുണ്ടാവുമെന്നും ആറ് പേര്‍ വിമതഗ്രൂപ്പ് രൂപീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ 40 അംഗ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 13 ആയി കുറഞ്ഞു. കോണ്‍ഗ്രസിന് നിലവില്‍ 14 എംഎല്‍എമാരുണ്ട്. 

മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായെന്നും പുലര്‍ച്ചെ മാത്രം 30 ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓര്‍മ്മ നശിച്ച അവസ്ഥയിലാണുള്ളതെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com