'രാഹുല്‍ വാഗ്ദാനം ചെയ്യുന്നത് 72000,മോദി സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം നല്‍കുന്നുണ്ട്' 

'രാഹുല്‍ വാഗ്ദാനം ചെയ്യുന്നത് 72000,മോദി സര്‍ക്കാര്‍ ഒരു ലക്ഷത്തിലധികം നല്‍കുന്നുണ്ട്' 

ദരിദ്രജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ നിരത്തി മറുപടി നല്‍കി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: ദരിദ്രജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ നിരത്തി മറുപടി നല്‍കി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 72,000 രൂപ ഉറപ്പാക്കുമെന്നാണ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തത്. എന്നാല്‍ നിലവില്‍ തന്നെ മോദി സര്‍ക്കാര്‍ ശരാശരി 1,06,800 രൂപ നല്‍കുന്നുണ്ടെന്ന് അരുണ്‍ ജെയ്റ്റലി തിരിച്ചടിച്ചു.

വിവിധ ക്ഷേമ പദ്ധതികളിലായി 5.34 ലക്ഷം കോടി രൂപയാണ് വര്‍ഷാവര്‍ഷം കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഭക്ഷ്യോല്‍പ്പനങ്ങള്‍ക്കും വളത്തിനും സബ്‌സിഡി നല്‍കുന്നത് ഉള്‍പ്പെടെയാണ് ഇത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് അഞ്ചുകോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വീതം നല്‍കുമെന്നാണ്. കണക്ക് നോക്കിയാല്‍ മൊത്തം ചെലവ് 3.6 ലക്ഷം കോടി രൂപ മാത്രം. ഇത് നിലവില്‍ ബിജെപി സര്‍ക്കാര്‍ നല്‍കുന്നതിന്റെ മൂന്നില്‍ രണ്ട് ഭാഗം മാത്രമാണെന്നും അരുണ്‍ ജെയ്റ്റലി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജനങ്ങളെ കബളിപ്പിക്കുന്ന വാദങ്ങള്‍ നിരത്തുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. അടുത്തിടെ അധികാരത്തിലേറിയ രാജസ്ഥാനും മധ്യപ്രദേശും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച വായ്പ എഴുതിത്തളളല്‍ പദ്ധതി ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാനുളള ശേഷിയില്ലാതെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അരുണ്‍ ജെയ്റ്റലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com