ടിഡിപിയ്ക്ക് വഴിവിട്ട സഹായം ചെയ്തു; മൂന്ന്ഐപിഎസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഇവരെ നിയമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ വിജയസായ് റെഡ്ഡിയാണ് കമ്മീഷന് പരാതി
ടിഡിപിയ്ക്ക് വഴിവിട്ട സഹായം ചെയ്തു; മൂന്ന്ഐപിഎസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി


 ന്യൂഡല്‍ഹി:  ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്ന ആരോപണത്തില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. ഇന്റലിജന്റ്‌സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ എ ബി വെങ്കടേശ്വര റാവു, കഡപ്പ എസ് പി രാഹുല്‍ ദേവ് ശര്‍മ്മ,ശ്രീകാകുളം എസ്പി വെങ്കട്ട രത്‌നം എന്നിവരെയാണ് സ്ഥലം മാറ്റിയത്. 

 അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് ഹാജരാകാനും മൂവര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൊട്ട് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ വഹിച്ചിരുന്ന ചുമതലകളും നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കി. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഇവരെ നിയമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ വിജയസായ് റെഡ്ഡിയാണ് കമ്മീഷന് പരാതി നല്‍കിയത്. 

എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് ഇതെന്നും കമ്മീഷനെ സ്വാധീനിച്ച് നേടിയ വിധിയാണെന്നും ആരോപിച്ച് ടിഡിപി രംഗത്തെത്തി. 

175 അംഗ ആന്ധ്രാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രില്‍ 11 നാണ് നടക്കുക. വോട്ടെണ്ണല്‍ മെയ് 23 നും പൂര്‍ത്തിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com