മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എട്ടുമുഖ്യമന്ത്രിമാരില്ല; ജഗനും കെസിആറും പിന്‍മാറി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല
മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എട്ടുമുഖ്യമന്ത്രിമാരില്ല; ജഗനും കെസിആറും പിന്‍മാറി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. കേരളം, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പങ്കെടുക്കാത്തത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ റെഡ്ഡി ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ റെഡ്ഡിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും അവസാനഘട്ടം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ തന്നെ കേരളമുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പങ്കെടുക്കില്ലെന്നറിയിച്ചിരുന്നു. 

ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടെന്ന ബിജെപിയുടെ വസ്തുത വിരുദ്ധമായ ആരോപണത്തെ തുടര്‍ന്നാണ് മമത ചടങ്ങില്‍ നിന്ന് പിന്‍മാറിയത്.  ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളേയില്ല. തങ്ങളുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ല. ബംഗാളില്‍ തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതോടെയാണ് നേരത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ച മമത പിന്‍മാറിയത്.കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com