കുടുംബാംഗത്തെ മരത്തില്‍ കെട്ടിയിട്ടു, സ്ത്രീയെ ആറുപേര്‍ ബലാത്സംഗം ചെയ്തു, വീഡിയോ പ്രചരിപ്പിച്ചു; കേസ്

ആക്രമണം നടന്ന ദിവസംതന്നെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് സ്ത്രീ ആരോപിച്ചു
കുടുംബാംഗത്തെ മരത്തില്‍ കെട്ടിയിട്ടു, സ്ത്രീയെ ആറുപേര്‍ ബലാത്സംഗം ചെയ്തു, വീഡിയോ പ്രചരിപ്പിച്ചു; കേസ്

ലക്‌നൗ: ആറുപേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലാണ് സംഭവം.

ആക്രമണം നടന്ന ദിവസംതന്നെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് സ്ത്രീ ആരോപിച്ചു. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വീണ്ടും പൊലീസ് സൂപ്രണ്ടിന് മുന്നിലെത്തി പരാതി നല്‍കിയപ്പോഴാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും അവര്‍ പറയുന്നു.

മൗ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചയാണ് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തത്. കുടുംബാംഗത്തോടൊപ്പം ബന്ധുവീട്ടിലേക്ക് പോയ സ്ത്രീയെ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പമുണ്ടായിരുന്ന കുടുംബാംഗത്തെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. ഇതിന്റെ 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെ ആറുപേര്‍ക്കെതിരെ കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തുവെന്ന് മൗ പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com