ഐഎന്‍എക്‌സ് മീഡിയ കേസ്; ഇന്ന് വാദം കേൾക്കും; ചിദംബരത്തിന് നിർണായകം

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിനെതിരെയുള്ള സിബിഐയുടെ വാദം സുപ്രീം കോടതി ഇന്ന് കേള്‍ക്കും
ഐഎന്‍എക്‌സ് മീഡിയ കേസ്; ഇന്ന് വാദം കേൾക്കും; ചിദംബരത്തിന് നിർണായകം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിനെതിരെയുള്ള സിബിഐയുടെ വാദം സുപ്രീം കോടതി ഇന്ന് കേള്‍ക്കും. ഇപ്പോള്‍ തീഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന വാദം അംഗീകരിച്ചതിനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. ഇതോടൊപ്പം ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിക്കും പരിഗണിക്കുന്നുണ്ട്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ തന്നെ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീം കോടതി ഇറക്കിയ ഉത്തരവ്. ജാമ്യം തള്ളുകയാണെങ്കില്‍ ചിദംബരത്തെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനെയാണ് സിബിഐ ചോദ്യം ചെയ്തത്.

ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സിബിഐ കോടതിയും ഇന്നത്തേക്ക് മാറ്റിവെച്ചത്. സുപ്രീം കോടതിയിലും സിബിഐ കോടതിയിലുമായി വാദം നടക്കുന്നത് ചിദംബരത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com