ദേശീയം
കബളിപ്പിച്ച് നേടിയത് നാലരകോടിയോളം രൂപ; ആർഭാട ജീവിതം നടത്തി ധൂർത്തടിച്ച ഇന്ത്യക്കാരിക്ക് തടവ്
ആറ് വർഷത്തേക്കാണ് തടവ്
ന്യൂഡൽഹി : ആളുകളെ കബളിപ്പിച്ച് ആറ് ലക്ഷം ഡോളർ, ഏകദേശം നാലരകോടി രൂപ തട്ടിയെടുത്ത് ആ പണം ധൂർത്തടിച്ച ഇന്ത്യക്കാരിക്ക് യുഎസ് കോടതി തടവ് വിധിച്ചു. ഇന്ത്യക്കാരിയായ രശ്മി മഹാരാജിനാണ് (53) തടവ് ശിക്ഷ ലഭിച്ചത്. ആറ് വർഷത്തേക്കാണ് തടവ്.
വിശ്വാസ വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനെ തുടർന്നാണ് തടവു വിധിച്ചത്. പലരിൽ നിന്നായി തട്ടിയെടുത്ത വലിയ തുക യാത്രയ്ക്കും ചൂതുകളിക്കും ആർഭാടത്തിനുമായി രശ്മി ചെലവാക്കുകയായിരുന്നു. ക്വീൻ ഡിസ്ട്രിക്ട് ആക്ടിങ് അറ്റോർണി ജോൺ റയൺ ആണ് ശിക്ഷ വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ