ജഡ്ജിമാര്‍ വരുന്നത് കണ്ടാല്‍ മാറി നില്‍ക്കണം, ബഹുമാനിക്കണം; ഉത്തരവ്‌, ട്വിറ്ററില്‍ പ്രതിഷേധം

പദവികള്‍ക്കനുസരിച്ചുള്ള ബഹുമാനം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കണമെന്നും നടന്ന് വരുമ്പോള്‍ ബഹുമാനസൂചകമായി മാറി നില്‍ക്കണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും
ജഡ്ജിമാര്‍ വരുന്നത് കണ്ടാല്‍ മാറി നില്‍ക്കണം, ബഹുമാനിക്കണം; ഉത്തരവ്‌, ട്വിറ്ററില്‍ പ്രതിഷേധം

അലഹബാദ്​: ഹൈക്കോടതി ജഡ്ജിമാരെ ബഹുമാനിക്കണമെന്നും നടന്ന് വരുന്നത് കണ്ടാല്‍ വഴിയൊതുങ്ങി നല്‍കണമെന്നും ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. കോടതിയിലെ ഓഫീസര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  ജഡ്ജിമാര്‍ കടന്ന് പോകുമ്പോള്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ബഹുമാനിക്കുന്നില്ലെന്നും സിറ്റിങുകള്‍ക്കായി എത്തുമ്പോഴും ഗൗനിക്കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

പദവികള്‍ക്കനുസരിച്ചുള്ള ബഹുമാനം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കണമെന്നും ഇരിപ്പിടത്തിലേക്ക് നടന്ന് വരുമ്പോള്‍ ബഹുമാനസൂചകമായി മാറി നില്‍ക്കണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇന്നലെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്തെങ്കിലും പറഞ്ഞാല്‍ കൂടിപ്പോകുമെന്നും, കോടതിയലക്ഷ്യമാകുമെന്നും അറിയാം. എങ്കിലും ആ ഉത്തരവില്‍ തന്നെയുണ്ട് ജഡ്ജിമാരുടെ അഹംഭാവമെന്നായിരുന്നു ട്വിറ്ററേനിയന്‍സില്‍ പലരും കുറിച്ചത്.

സ്വന്തം ഈഗോ പുറത്ത് വരുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് പകരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കിയാല്‍ നന്നായിരുന്നുവെന്നും ബഹുമാനമൊക്കെ നേടിയെടുക്കുന്നതാണ് ആവശ്യപ്പെട്ട് നല്‍കേണ്ടതല്ലെന്നും ചിലര്‍ കുറിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഒരേ അവകാശങ്ങളാണ് ഉള്ളതെന്ന് ജഡ്ജിമാര്‍ തന്നെ മറന്നു പോയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com