15 ലക്ഷം രൂപ അക്കൗണ്ടിലെത്തിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; കള്ളപ്പണം പിടികൂടുമെന്നേ പറഞ്ഞുള്ളൂവെന്ന് രാജ്‌നാഥ് സിങ്

കള്ളപ്പണത്തിനെതിരെ ആദ്യമായി പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ചത് മോദി സര്‍ക്കാരാണെന്ന് മറക്കരുതെന്നും രാജ്‌നാഥ് സിങ്
15 ലക്ഷം രൂപ അക്കൗണ്ടിലെത്തിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; കള്ളപ്പണം പിടികൂടുമെന്നേ പറഞ്ഞുള്ളൂവെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: 15 ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടിലെത്തിക്കുമെന്ന് ഒരിക്കലും ബിജെപി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അങ്ങനെ ഒരു വാഗ്ദാനവും മുന്നോട്ട് വച്ചിരുന്നില്ല. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്ന് മാത്രമാണ് പറഞ്ഞത്. അത് സ്വീകരിച്ചിട്ടുമുണ്ട്. കള്ളപ്പണത്തിനെതിരെ ആദ്യമായി പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിച്ചത് മോദി സര്‍ക്കാരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുവെന്ന പ്രതിപക്ഷ വിമര്‍ശനം പൊള്ളയാണെന്നും അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കുമെന്നതായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം. വിദേശത്തെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടികൂടി രാജ്യത്ത് എത്തിക്കുമെന്നും ഓരോ പൗരന്റെയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം ഇങ്ങനെ എത്തുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ 'സങ്കല്‍പ് പത്ര'യില്‍ കള്ളപ്പണത്തെ കുറിച്ചുള്ള വലിയ പ്രസ്താവനകള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല. നേതാക്കളുടെ പ്രസംഗങ്ങളിലും കേള്‍ക്കാനില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com