'മോദി ചെയ്തതു പോലെ നിഷ്‌കളങ്കരുടെ ജീവന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഞാനെടുത്തിട്ടില്ല' ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുമാരസ്വാമി

പ്രധാനമന്ത്രിയില്‍ നിന്നും തനിക്ക് ഒന്നും പഠിക്കാനില്ലെന്നും അംബേദ്കറിന് ആദരമര്‍പ്പിച്ചുള്ള ചടങ്ങിന് ശേഷം കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
'മോദി ചെയ്തതു പോലെ നിഷ്‌കളങ്കരുടെ ജീവന്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഞാനെടുത്തിട്ടില്ല' ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുമാരസ്വാമി


 ബംഗളുരു:  മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നിരപരാധികളെ കൊന്നൊടുക്കിയത് പോലെ താന്‍ ചെയ്തിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പ്രധാനമന്ത്രിയില്‍ നിന്നും തനിക്ക് ഒന്നും പഠിക്കാനില്ലെന്നും അംബേദ്കറിന് ആദരമര്‍പ്പിച്ചുള്ള ചടങ്ങിന് ശേഷം കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു റെയ്ഡിനെയും ഭയക്കുന്നില്ല. ദേവഗൗഡ ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിന്റെ വീട്ടില്‍ പോയ സമയം നോക്കിയാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്ത് തരം സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്നും കുമാരസ്വാമി ചോദിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു കോടിയിലേറെ രൂപയാണ് ആദായ നികുതി വകുപ്പ് റെയ്ഡിലൂടെ പിടിച്ചെടുത്തത്. 

കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ ഇരുന്നതിന്റെ പ്രതികാര നടപടികളാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. 
ഈ മാസം 18 നും 23 നുമായാണ് കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com