മരുന്നു വാങ്ങാൻ പോയ പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു

മരുന്നു വാങ്ങാൻ പോയ പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു

പെണ്‍കുട്ടിയെ സമീപത്തെ കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു

മുസഫര്‍നഗര്‍: മരുന്നുവാങ്ങാനായി അമ്മയോടൊപ്പം പോയ യുവതിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസഫർന​ഗർ ജില്ലയിലെ കാക്രൗലി എന്ന ഗ്രാമത്തിലാണ് സംഭവം. 22 കാരിയെയാണ് രണ്ടുപേർ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. 

പെണ്‍കുട്ടിയെ സമീപത്തെ കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ദില്‍ഷാദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റേയാള്‍ ഒളിവിലാണ്. പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com