വോട്ടിങ് യന്ത്രങ്ങൾക്കെതിരെ പരാതിപ്പെട്ടാൽ ക്രിമിനൽ കേസ് ! കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടീസ്‍

ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് ഈ വ്യവസ്ഥയെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും ഹർജിക്കാരൻ
വോട്ടിങ് യന്ത്രങ്ങൾക്കെതിരെ പരാതിപ്പെട്ടാൽ ക്രിമിനൽ കേസ് ! കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതി നോട്ടീസ്‍

ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങൾക്കെതിരായി പരാതി ഉന്നയിക്കുന്നത് കുറ്റകരമായി പരി​ഗണിക്കുന്ന രീതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. സുനില്‍ അഹ്യയെന്ന വ്യക്തിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇയാളുടെ ഹർജി പരി​ഗണിച്ച കോടതി, വിഷയത്തിൽ കേന്ദ്രസർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വിശദീകരണം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. 

നിലവിൽ വിവി പാറ്റ് മെഷീനും വോട്ടിങ് മെഷീനുമെതിരായി പരാതി നൽകുന്നവർ അത് തെളിയിക്കാൻ കൂടി ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം അവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. 

ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് ഈ വ്യവസ്ഥയെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും ഹർജിക്കാരൻ പറയുന്നു. പരാതി തെളിയിക്കാനായില്ലെന്ന കാരണത്താൽ ആറ് മാസത്തെ തടവിന് വിധിക്കുന്നത് ശരിയല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ക്രമിനല്‍ കേസ് നേരിടേണ്ടിവരും എന്ന ഭയത്താല്‍ ആളുകള്‍ പരാതി നല്‍കാന്‍ മുന്നോട്ട് വരാതിരിക്കുന്നുവെന്നും അഹ്യ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com