ട്രെയിനില്‍ കയറുന്നതിനിടെ പിന്നില്‍ നിന്ന് കയറിപ്പിടിച്ചു, 'കൈകാര്യം' ചെയ്ത് യുവതി, അടി കൊണ്ടിട്ടും നിര്‍ത്താതെ ചിരിച്ച് യുവാവ്

ട്രെയിനില്‍ കയറുന്നതിനിടെ, പിന്നില്‍ നിന്ന് കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി
ട്രെയിനില്‍ കയറുന്നതിനിടെ പിന്നില്‍ നിന്ന് കയറിപ്പിടിച്ചു, 'കൈകാര്യം' ചെയ്ത് യുവതി, അടി കൊണ്ടിട്ടും നിര്‍ത്താതെ ചിരിച്ച് യുവാവ്

മുംബൈ:  ട്രെയിനില്‍ കയറുന്നതിനിടെ, പിന്നില്‍ നിന്ന് കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി. അടി കൊണ്ടിട്ടും നിര്‍ത്താതെ ചിരി തുടങ്ങിയ യുവാവിനെ കണ്ട് യുവതി യാത്രക്കാരെ വിളിച്ചുകൂട്ടി. യുവാവിനെ കൈകാര്യം ചെയ്തശേഷം യാത്രക്കാര്‍ റെയില്‍വേ പൊലീസിന് കൈമാറി.

വെളളിയാഴ്ച മുംബൈയിലെ പ്രഭാദേവി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അന്ധേരിയിലെ ഓഫീസിലേക്ക് പോകാന്‍ സ്‌റ്റേഷനില്‍ എത്തിയ 24കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ, പിന്നില്‍ നിന്ന് ആരോ തന്നെ കയറിപ്പിടിച്ചതായി യുവതിക്ക് തോന്നി. പിന്നിലേക്ക് തിരിഞ്ഞുനോക്കിയ യുവതി 35കാരനായ പ്രതിയെ തിരിച്ചറിഞ്ഞു.

അതിനിടെ, യുവതിക്ക് നേരെ നോക്കി യുവാവ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും പൊലീസ് പറയുന്നു. ഇത് കണ്ട് കുപിതയായ യുവതി ട്രെയിനില്‍ നിന്ന് ഇറങ്ങി യുവാവിന്റെ മുഖത്തടിച്ചു. എന്നിട്ടും പിന്തിരിയാന്‍ കൂട്ടാക്കാതെ നിന്ന യുവാവ് നിര്‍ത്താതെ ചിരി തുടങ്ങിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.ഉടനെ യുവതി വിളിച്ചുകൂട്ടിയ യാത്രക്കാര്‍ യുവാവിനെ കൈകാര്യം ചെയ്തു. പിന്നീട് പൊലീസിന് കൈമാറി. പ്രതിയെ കസ്റ്റഡിയിലെടുത്ത റെയില്‍വേ പൊലീസ് യുവാവിനെതിരെ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com