സിബിഐയുടെ ആവശ്യം തള്ളി; ബംഗാള്‍ കേസ് ഇന്നു കേള്‍ക്കില്ല; നാളെ പരിഗണിക്കാമെന്ന് സുപ്രിം കോടതി

ശാരദ, റോസ്‌വാലി ചിട്ടി കുംഭകോണ കേസുകള്‍ അനേഷിക്കുന്നതിനു തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും
സിബിഐയുടെ ആവശ്യം തള്ളി; ബംഗാള്‍ കേസ് ഇന്നു കേള്‍ക്കില്ല; നാളെ പരിഗണിക്കാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശാരദ, റോസ്‌വാലി ചിട്ടി കുംഭകോണ കേസുകള്‍ അനേഷിക്കുന്നതിനു തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന്, ബംഗാളിലെ സാഹചര്യം വിശദീകരിച്ച് സിബിഐ ആവശ്യപ്പെട്ടു. ഇതു തള്ളിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നാളെ കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

രാവിലെ കോടതി ചേര്‍ന്നപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐയുടെ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ബംഗാളില്‍ നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ചിട്ടി കുംഭകോണ കേസില്‍ അന്വേഷണത്തിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഈ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് കോടതി ആരാഞ്ഞു. ഇവരെ വിട്ടയച്ചതായി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ചിട്ടി കുംഭകോണ കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന് പലവട്ടം സമന്‍സ് അയച്ചതാണെന്ന് സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അന്വഷണത്തോടു സഹകരിക്കാന്‍ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. അടിയന്തരമായി സിബിഐക്കു മുന്നിലെത്താന്‍ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. 

അന്വേഷണവുമായി സഹകരിക്കാതിരിക്കുന്ന കമ്മിഷണര്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് സിബിഐ ആരോപിച്ചു. എന്തൊക്കെ തെളിവുകളാണ് കമ്മിഷണര്‍ നശിപ്പിച്ചത് എന്നതില്‍ നാളെ കേസ് പരിഗണിക്കുമ്പോള്‍ വ്യക്തത വരുത്താന്‍ കോടതി ആവശ്യപ്പെട്ടു. കമ്മിഷണര്‍ തെളിവു നശിപ്പിച്ചതായി ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com