ഇരട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു; കുട്ടികളിലൊരാള്‍ മരിച്ചു, മറ്റൊരാള്‍ അത്യാസന്ന നിലയില്‍

ഇരട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു
ഇരട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു; കുട്ടികളിലൊരാള്‍ മരിച്ചു, മറ്റൊരാള്‍ അത്യാസന്ന നിലയില്‍

മംഗളൂരു: ഇരട്ട പെണ്‍കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു. മംഗളൂരുവിലെ ഉടല ഉജിരെയിലാണ് സംഭവം. പെണ്‍കുട്ടികളില്‍ ഒരാള്‍ജീവനുവേണ്ടി മല്ലിടുകയാണ്.  ബേബി (27)  അവരുടെ മൂന്നു വയസുകാരിയായ മകള്‍ അപ്‌സര എന്നിവരാണ് മരിച്ചത്.

അഞ്ജാത നമ്പരുകളില്‍ നിന്ന് ഫോണ്‍കോള്‍ വരുന്നതിനെ ചൊല്ലി ബേബിയും ഭര്‍ത്താവും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടിരുന്നു. ഇക്കാര്യം ബേബിയുടെ സഹോദരന്‍ രവിയെ അറിയിക്കുമെന്നും ഭര്‍ത്താവ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബേബിയും പ്രവീണും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്.

ബേബി തല്‍ക്ഷണം തന്നെ മരിച്ചു. കുട്ടികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്‌സര മരണത്തിന് കീഴടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com